തെളിനീരൊഴുകും നവകേരളം, വെളിയംകോട് ജലസഭ ചേർന്നു
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി ജലസഭ ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ചേർന്ന യോഗം പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി K K രാജൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തക്കായിൽ തുടങ്ങിയവർ ആശംസ പറഞ്ഞു . കില ഫാക്കൾട്ടി അംഗം എം. പ്രകശൻ വിഷയാവതരണം നടത്തി . തുടർന്ന് നടന്ന ചർച്ചയിൽ സ്പെഷൽ വില്ലേജ് ഓഫീസർ ആർ .വിജയൻ , ഫിഷറീസ് സബ് ഇൻസ്പെക്ടർ സുലൈമാൻ , എച്ച് . ഐ. സന്തോഷ് , ക്യഷി ഓഫീസർ ലമീന , മൈനർ ഇറിഗേഷൻ ഓവർസിയർ ടി.കെ ,സതി , എൽ. എസ് ജി. ടി. ഓവർസിയർ
ദീപക് , വി.ഇ. ഒ . ജയേഷ് , ആയുർവേദ ഫാർമസിസ്റ്റ് അഖിൽ , തൊഴിലുറപ്പ് ഓവർസിയർ പ്രഷീന , രാഷ്ട്രീയ , സന്നദ്ധ , കോൾ മേഖല സംഘടനകളെ പ്രതിനിധീകരിച്ച്
സി.കെ . പ്രഭാകരൻ , ടി.കെ ഫസലുറഹ്മാൻ , സുനിൽ കാരാട്ടേൽ , ടി.ബി സമീർ , അലീസ് മുഹമ്മദാലി , പി.വി . മുഹമ്മദ് , കടുക്കിൽ രാമകൃഷ്ണൻ , ബാദുഷ വെളിയങ്കോട് , കില ഫാക്കൽറ്റി അശോകൻ പി , റഫീഖ് പുഴക്കര പ്രഗിലേഷ് ശോഭ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
കെ. വേലായുധൻ ,
പി. വേണുഗോപോൽ , ഷരീഫ മുഹമ്മദ് , സബിത പുന്നക്കൽ , സുമിത രതീഷ് , അബു താഹിർ എന്നിവർ സംസാരിച്ചു.
മെയ് 10 ന് പെരുമുടിശ്ശേരി, പാലാഞ്ചിറ - പുല്ലാമ്പി തോട് ശുചീകരണവും ,ജല നടത്തവും സംഘടിപ്പിക്കും. തുടർന്ന് ജല സ്രോതസ്സു കളുടെ നവീകരണവും , നരണിപുഴ , ഫിഷറീസു മായി സഹകരിച്ച് ശുചീകരിക്കുന്നതിനും തീരുമാനിച്ചു . നരണിപ്പുഴയോരത്ത് സി. സി. ടി. വി . സ്ഥാപിക്കുന്ന തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് യോഗത്തെ അറിയിച്ചു .
എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം , ശുചിത്വം , മഹത്വം , മഴക്കാല പൂർവ്വ ശുചീകരണ പരിപാടി എന്നീ ക്യാമ്പയിനും തുടക്കമായി .
ഭക്ഷണം വില്പന നടത്തുന്ന സ്ഥാപനങ്ങൾ , ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുന്നതിനും , പൊതു ഓടകളിലേക്കും , ജലസ്രോതസ്സുകളിലേക്ക് അഴുക്ക് വെള്ളം ഒഴുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു . വാർഡുകളിൾ നടന്നു വരുന്ന വാർഡ്തല സാനിറ്റേഷൻ യോഗങ്ങൾ പൂർത്തീകരിച്ച ശേഷം കർമ്മ പദ്ധതി തയ്യാറാക്കാനും ജലസഭയിൽ തീരുമാനിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments