പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ടുകൾക്ക്
മൂക്കുകയറിട്ട്  തുറമുഖ വകുപ്പ്

കർശന നിർദ്ദേശങ്ങൾ പാലിക്കാത്ത ബോട്ടുകൾ പിടിച്ചെടുക്കും
മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലായി ഭാരതപുഴയിൽ പത്തോളം ടൂറിസ്റ്റ് ബോട്ടുകൾ സവാരി നടത്തി പോന്നിരുന്നു. അതിനിടയിലാണ് പെരുന്നാളിന്റെ മുൻപത്തെ ദിവസത്തിൽ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന പുതിയ ടൂറിസ്റ്റ് ബോട്ട് അഴിമുഖത്ത് വച്ച് മറിഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പും പോലീസും . ശക്തമായ പരിശോധനക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി  ടൂറിസ്റ്റ് ബോട്ടുടമകളുടെ യോഗം വിളിച്ചു ചേർത്ത് ശക്തമായ സുരക്ഷ തീരുമാനങ്ങളെടുത്തു.

അലങ്കാര ലൈറ്റുകളിട്ട് രാത്രിയിൽ ബോട്ട് സഞ്ചാരം നടത്തിയാൽ കർശന നടപടി ഉണ്ടാകും. രാവിലെ 10.മുതൽ വൈകിട്ട് 6.15 വരെ മാത്രം ബോട്ട് സർവ്വീസ്  അനുവദിക്കുകയുള്ളും . സമയം തെറ്റി സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ തുറമുഖ വകുപ്പ് ബോട്ട് പിടിച്ചെടുക്കും. ഇന്നലെ കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് ന്റെ നേതൃത്വത്തിൽ പൊന്നാനിയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപെടുത്തി നടന്ന യോഗത്തിലെ കർശന നിയന്ത്രണം ഏർപെടുത്താൻ തീരുമാനിച്ചത്.

 പരമ്പരാഗത വള്ളങ്ങളിൽ മേൽക്കൂര സ്ഥാപിച്ച് പുഴയിൽ യാത്ര കാരെ കൊണ്ട് സവാരി ചെയ്യുന്നത് കർശനമായി തടയും. തുറമുഖ വകുപ്പിന്റെ കണക്കനുസരിച്ച് 12 ബോട്ടുകൾ സവാരി നടത്തുന്നുണ്ട് എന്നാൽ അതിൽ അഞ്ച് ബോട്ടുകൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ഇൻലാന്റ് വെസ്റ്റ് നിയമ പ്രകാരമുള്ള ലൈസൻസും ഹാർബർ ക്രാഫ്റ്റ് ലൈസൻസും. ടൂറിസ്റ്റ് ബോട്ടുകൾക്ക് നിർബന്ധമായും വേണം.
ഇനി പൊന്നാനിയിൽ പുതിയ ബോട്ടുകൾക്ക് അനുമതി നൽകേണ്ടതില്ലന്നും. കൃത്യമായി എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് യാത്ര കാർക്കുള്ള ബോധവൽകരണം കൃത്യമായി നൽകണം. ലൈഫ് ജാകറ്റ് നിർബന്ധമായും ധരിപ്പിക്കണം. ലൈസൻസ് .എൻഞ്ചിൻ വിവരണങ്ങൾ . ബോട്ടിന്റെ ഭാരശേഷി  എന്നിവ കൃത്യമായി എഴുതി പ്രദർശിപ്പിക്കണം' താൽകാലികമായ നിർമ്മിച്ച ജെട്ടികൾ പൊളിച്ചു മാറ്റി സരക്ഷിതമായ ഉറപ്പുള്ള ജെട്ടി നിർമ്മിച്ച് യാത്രക്കാരുടെ കയറ്റിറക്കം സുരക്ഷിതമാക്കുക. തുടങ്ങിയ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ഇനി സർവീസ് അനുവധിക്കുകയുള്ളൂ

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com