ആ‍ര്‍പ്പ് - സ്ത്രീകളുടെ തിരശ്ശീലക്കാഴ്ച്ചകള്‍ 

 വനിതാ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. 

മാര്‍ച്ച് 8 - അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ആര്‍പ്പ് -സ്ത്രീകളുടെ  തിരശ്ശീലക്കാഴ്ച്ചകള്‍ -വനിതാ ചലച്ചിത്രോത്സവം പി. നന്ദകുമാ‍ര്‍എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യന്‍ സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്റെയും വിജയത്തിന്റെയും കഥപറയുന്ന ഗുജറാത്തി സിനിമയായ ഹെല്ലാരോ, ഡോക്യുമെന്ററി വിഭാഗത്തില്‍ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത In thunder Lightning and Rain, ലീന മണിമേഖല സംവിധാനം ചെയ്ത My story my life എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

സിനിമയിലെ സ്ത്രീ - തിരശ്ശീലക്കകത്തും പുറത്തും എന്ന വിഷയത്തില്‍ നടന്ന ഓപ്പൺഫോറത്തിൽ, സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി  സംസാരിച്ചു.

 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അ‍‍ഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംഷീന എ.എച്ച്. സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൗദാമിനി ആശംസകളും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമല്‍ദാസ് കെ.ജെ. നന്ദിയും പറഞ്ഞു. ശ്രീ.രൂപേഷ് ചന്ദ്രന്‍ ഫെസ്റ്റിവല്‍ കാഴ്ചപ്പാട് അവതരിപ്പിച്ചു.

വൈകുന്നേരം 5 മണിക്ക് എരമംഗലം കിളിയില്‍പ്ലാസയില്‍ വെച്ച് നടന്ന അതിജീവിതക്കൊപ്പം - ചലച്ചിത്ര നടി ഭാവനയുടെ പോരാട്ടവീര്യത്തിന് ഐക്യദാർഢ്യ സദസ്സിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.    ഐക്യദാർഢ്യ സദസ്സിനു ശേഷം പാതിയാകാശം, നിലം, അതേ കാരണത്താല്‍,  ബുദ്ധ കൊളാപ്സസ് ഔട്ട് ഓഫ് ഷെയിം - എന്നീ സിനിമകളുടെ പൊതു പ്രദര്‍ശനവും നടന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk