നിര്‍ണ്ണയം- കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.. 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി ഗവ.സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിർവ്വഹണ ചുമതലയിൽ കണ്ണൂര്‍ എം .വി.ആർ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന നിര്‍ണ്ണയം -സ്ത്രീകളിലെ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.

 സ്ത്രീകളിലുണ്ടാകുന്ന സ്താനാര്‍ബുധം അടക്കമുള്ള കാന്‍സര്‍ അനുബന്ധ രോഗങ്ങളെ മുന്‍ക്കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 5 വര്‍ഷത്തിനുള്ളില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്ത്രീകളേയും കാന്‍സര്‍ രോഗ പരിശോധനക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും പരിശോധനക്ക് വിധേയമാക്കി. സ്ത്രീകളിലെ സ്തനാര്‍ബുധം, ഗർഭാശയ കാൻസര്‍ എന്നിവയുടെ സ്ക്രീനിംഗ്  ക്യാമ്പാണ് പ്രധാനമായും നടന്നത്. എരമംഗലം കിളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൌദാമിനി അദ്ധ്യക്ഷത വഹിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ താജ്ജുന്നീസ, എ.എച്ച്.റംഷീന, ടി.രാമദാസ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.അജയന്‍, പി.റംഷാദ്. ആശാലത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമല്‍ദാസ്.കെ.ജെ, മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍നാഥ് സോമനാഥന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk