എം.ടി.എം. കോളേജിൽ മുഹ്‌സിനയുടെ ചിത്രപ്രദർശനം ശ്രദ്ധേയമായി
എംടിഎം വുമൺസ് ഡെവലപ്മെന്റ് സെല്ലും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി നടത്തിയ ചിത്രകലാരംഗത്ത് പ്രതീക്ഷയായ വെളിയങ്കോട് എംടിഎം കോളേജിലെ വിദ്യാർത്ഥിനി എം.മുഹസിനയുടെ പെൻസിൽ പോർടൈറ്റ് പ്രദർശനം ശ്രദ്ധേയമായി. അന്തരിച്ച പ്രശസ്ത നടി കെ.പി.എ.സി ലളിതയുടെ ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് എംടിഎം ട്രസ്റ്റ് സെക്രട്ടറി ഹവ്വാവുമ്മയാണ് പ്രദർശനം ഉദ്‌ഘാടനം ചെയ്തത്. പ്രിൻസിപ്പൽ ഡോ:ഡൊമനിക് സിപ്‌സൺ, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, മാനേജർ സജില അധ്യാപകരായ സി.പി.നന്ദകുമാർ, മായാ പ്രസാദ്, അഫ്സൽ, ഇഖ്ബാൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാം, മുഖ്യമന്ത്രി പിണറായി വിജയൻ, ഫുട്‌ബോൾ തരാം ക്രിസ്റ്റിയാനോ റൊണാൾഡോ, ഷാറൂഖ് ഖാൻ, മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന സിനിമയിലെ കഥാപാത്രം, എംടിഎം ചെയർമാൻ ഡോ:അബ്ദുൾ അസീസ്, തുടങ്ങി നിരവധി പ്രശസ്തരുടേയും, അധ്യാപകരുടേയും സഹപാഠികളുടെയും പോർട്രൈറ്റ് ഉൾപ്പെട്ടതായിരുന്നു മുഹ്സിനയുടെ വര എന്ന പ്രദർശനം. മാർച്ച് 8 മുതൽ 18 വരെ എംടിഎം കോളേജിലെ ലൈബ്രറിയിൽ പ്രദർശനം തുടരും. ലൈബ്രേറിയൻ ഫൈസൽ ബാവ സ്വാഗതവും മുഹ്സിന നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments