കടുത്ത വേനൽ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങൾക്കും അതിജീവനം തന്നെയാണ് .നമ്മുടെ നാട്ടിൽ ചൂട് കൂടിവരുന്നു, ജലാശയങ്ങൾ വറ്റി വളരുന്നു മനഷ്യർ മാത്രല്ല പക്ഷി മൃഗാദികളും വെള്ളത്തിനായി നെട്ടോട്ടത്തിൽ ആണ്.

വടക്കേക്കാട് ജനമൈത്രി പോലീസ് ഈ കടുത്ത വേനലിൽ പക്ഷികൾക്ക് കുടിനീര് ലഭിക്കാനായി സ്റ്റേഷൻ പരിസരത്ത് തണ്ണീർ കുടം സ്ഥാപിച്ചിരിക്കുകയാണ് .

 സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത രംഗൻ തണ്ണീർ കുടത്തിലേക്ക് ജലം ഒഴിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു .സബ്ബ് ഇൻസ്പെക്ടർ രാജീവ് റൈറ്റർ ലത്തീഫ് ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫിറോസ്, ദേവേഷ് പ്രകൃതി സംരക്ഷണ പ്രവർത്തകരായ ഷാജി തോമസ് , സലീം അവിയൂർ തുടങ്ങിയവർ സബന്ധിച്ചു. 

 വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ വരുന്ന ജനങ്ങൾക്ക് മാത്രമല്ല പക്ഷികൾക്കും ആശ്വാസത്തിന്റെ കിരണങ്ങൾ വിതറുകയാണ് ഈ പദ്ധതിയിലുടെ നൽകുന്നത്. പ്രകൃതി സംരക്ഷണ സംഘവുമായി ചേർന്ന് കൊണ്ടാണ് സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk