കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൻ്റെ ധനസഹായത്തോടെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമാണ ഉദ്ഘാടനം  പൊന്നാനി MLA  പി.നന്ദകുമാർ നിർവ്വഹിച്ചു. 

ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ E സിന്ധു മുഖ്യാതിഥിയായി പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീ അക്ബർ പൂച്ചങ്കര സ്വാഗതം പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ പച്ചപ്പ് വീണ്ടെടുക്കേണ്ടതിനെ കുറിച്ചു നാടിൻ്റെ ജീവൻ രേഖകളായതോടുകൾ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചു MLA സംസാരിച്ചു പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ജൈവവൈവിധ്യ ബോർഡ് പ്രതിനിധി  ഹൈദ്രോസ് കുട്ടി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.ജയരജൻ, BMC കൺവീനർ  M . സുനിൽ എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ ആദ്യമായി ആരംഭിക്കുന്ന ജൈവവൈവിധ്യ പാർക്കിൻ്റെ നിർമാണ ചുമതല കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പഴശ്ശി ഇക്കോ ടൂറിസം സൊസൈറ്റിക്കാണ്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk