സൗഹൃദം നിറഞ്ഞ ആശയ സംവാദം ശ്രദ്ധേയമായി.
മാറഞ്ചേരി: വിവിധ മതവിഭാഗങ്ങളും വ്യത്യസ്ഥ രാഷ്ട്രീയ ആശയഗതിക്കാരെയും പങ്കെടുപ്പിച്ച് നടത്തിയ ആശയ സംവാദ സൗഹൃദ സദസ്സ് ഏറെ ശ്രദ്ധേയമായി.
"ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ " എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊന്നാനി മേഖല മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പരിപാടിക്ക് നേതൃത്വം നൽകി. പി.എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി. നസീർ ,ടി.കെ. ഉബൈദ് എന്നിവർ സംബന്ധിച്ചു.
സദസ്സിരുടെ അന്വേഷണങ്ങൾക്ക് ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശദീകരണം നൽകി.
പ്രോം ദാസ് പൊന്നാനി, രുദ്രൻ വാരിയത്ത് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.*
*ഏരിയാ പ്രസിഡന്റ് എ.സൈനുദീൻ സ്വാഗതവും കാമ്പയിൻ കൺവീനർ കെ.വി.മുഹമ്മദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments