തെരുവിലിറക്കപ്പെട്ടവർക്ക് തീരം ഫൗണ്ടേഷൻ താവളക്കുളത്ത് ഭവന സമുച്ചയം ഒരുക്കുന്നു.
വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ പുനരധിവാസ പട്ടികക്ക് പുറത്തു നില്‍ക്കുന്നവരിലേക്കാണ് തീരം ഫൗണ്ടേഷന്‍ സാന്ത്വനത്തിന്റെ കൈ നീട്ടുന്നത്. 42 വീടുകള്‍ ഒരുക്കുന്ന പാര്‍പ്പിട പദ്ധതിക്കാണ് തുടക്കമായത്. വെളിയങ്കോട് താവളക്കുളത്ത് 84 സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
800 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ മുകളിലും താഴെയുമായി ഫ്ളാറ്റ് മാതൃകയിലാണ് വീടുകള്‍ ഒരുക്കുക. 21 ബ്ലോക്കുകളിലായി 42 വീടുകളും സാംസ്‌ക്കാരിക സമുച്ചയവുമടങ്ങുന്നതാണ് പദ്ധതി. പൊന്നാനി തീരദേശ മേഖലയിലെ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ഫിഷിംഗ് ഹാര്‍ബറിലെ ഭവന സമുച്ചയത്തിലും പുനര്‍ഗേഹം പദ്ധതിയിലും ഇടം ലഭിക്കാതെ പോയവരാണ് താവളക്കുളത്തെ ഭവന സമുച്ചയത്തിലേക്കുള്ള ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടുക. പൊന്നാനി നഗരസഭ പരിധിയില്‍ മാത്രം തീരമേഖലയില്‍ നൂറോളം കുടുംബങ്ങള്‍ക്കാണ് കടലാക്രമണത്തില്‍ വീട് നഷ്ടമായത്.
പലരും ഇപ്പോള്‍ വാടക വീടുകളിലാണ് അന്തിയുറങ്ങുന്നത്. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള തീരമേഖലയിലെ ദുരിതബാധിതരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത്. ഓരോ വര്‍ഷവും ശരാശരി ഇരുപത്തിയഞ്ച് വീടുകള്‍ വരെ ഈ മേഖലയില്‍ കടലെടുക്കുന്നുണ്ട്. വീടിനൊപ്പം ഭൂമിയും കടലിന്റെ ഭാഗമാകുന്നതോടെ തെരുവിലിറക്കപ്പെട്ട നിലയിലാണ് പല കുടുംബങ്ങളും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പൊന്നാനി തീരത്തെ പുനരധിവാസമെന്ന തിരിച്ചറിവില്‍ നിന്നാണ് ഭവനസമുച്ചയമെന്ന പദ്ധതിയുമായി രംഗത്തിറങ്ങാന്‍ തീരം ഫൗണ്ടേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്.
വ്യക്തികളും കൂട്ടായ്മകളും നല്‍കുന്ന സഹായത്തില്‍ നിന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലം വാങ്ങാനും വീടൊരുക്കാനും നിരവധി പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തുള്ളത്.
തീരദേശമേഖലയില്‍ പുനരധിവാസം ഒരുക്കുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക വികസന മേഖലയിലും ഇടപെടല്‍ നടത്തുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്.
പൊന്നാനിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് തീരം ഫൗണ്ടേഷന്‍. പദ്ധതിയുടെ സമാരംഭം പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍, വൈസ് പ്രസിഡന്റ് ഫൗസിയ, ഫര്‍ഹാന്‍ ബിയ്യം, സൈദ്, സ്മിത രതീഷ്, സുഫിയാന്‍ മൗലവി, അബ്ദുല്‍ ഗഫാര്‍ അല്‍ കൗസരി, ശംസുദ്ദീന്‍ അല്‍ ഖാസിമി, ആര്‍ വി അഷറഫ്, പി മുഹമ്മദ് നവാസ്, കെ വി സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments