പൊന്നാനി സി.പി.എമ്മിൽ 11 പേർക്കെതിരെ അച്ചടക്ക നടപടി


പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ല്‍ സ്​ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ അനിഷ്​ട സംഭവങ്ങളുമായി ബന്ധപ്പെട്ട്​ ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗം ടി.​എം. സി​ദ്ദീ​ഖി​നെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ പ​ത്തു​പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ട്.

ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി ഷി​നീ​ഷ് ക​ണ്ണ​ത്ത്, ഡി.​വൈ.​എ​ഫ്.​ഐ പൊ​ന്നാ​നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റും സി.​പി.​എം ഈ​ഴു​വ​ത്തി​രു​ത്തി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​പി. പ്ര​ബീ​ഷ്, സി.​പി.​എം ഈ​ഴു​വ​ത്തി​രു​ത്തി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം എ​ണ്ണാ​ഴി​യി​ല്‍ മ​ണി, എ​ര​മം​ഗ​ലം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് നാ​ക്കോ​ല, ബി​ജു, പു​തു​പൊ​ന്നാ​നി നോ​ര്‍​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം കെ.​പി. അ​ഷ്‌​റ​ഫ്, മു​റി​ഞ്ഞ​ഴി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ഷ്ഹൂ​ദ്, ത​ണ്ണി​ത്തു​റ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം ത​ണ്ണി​ത്തു​റ​ക്ക​ല്‍ താ​ഹി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ എ​ണ്ണാ​ഴി​യി​ല്‍ മ​ണി​യെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി​യി​ല്‍ തെ​രു​വി​ല്‍ ഒ​രു​വി​ഭാ​ഗം ന​ട​ത്തി​യ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ സി.​പി.​എം നേ​താ​ക്ക​ളി​ല്‍​നി​ന്ന് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ടി.​എം. സി​ദ്ദീ​ഖി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ക​ട​നം. മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും ടി.​എം. സി​ദ്ദീ​ഖി​നും വേ​ണ്ടി പോ​സ്​​റ്റ​റു​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​വും ക​മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ചി​രു​ന്നു. കൂ​ടാ​തെ ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്ന വാ​ര്‍​ത്ത​ക​ളും പ​രി​ശോ​ധി​ച്ചു. വി​ഷ​യ​ത്തി​ല്‍ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ചി​ല പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് തെ​രു​വി​ല്‍ പ​ര​സ്യ​പ്ര​ക​ട​നം ന​ട​ന്ന​തെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െന്‍റ വി​ല​യി​രു​ത്ത​ല്‍.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk