Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം



വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

വരാനിരിക്കുന്ന മഴക്കാലത്തെ മുന്നിൽക്കണ്ട് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. "ഒഴുകും മഴനീർ" എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എരമംഗലം കുമ്മിപ്പാലത്ത് വെച്ച് നടന്നു.

 പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി രൂപീകരിച്ച ശുചീകരണ കമ്മറ്റികളുടെ നേതൃത്വത്തിൽ പൊതുതോടുകളും കാനകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ നടക്കും. ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ നൗഫൽ പൂക്കൈത, പ്രിയ എന്നിവരും ഭരണസമിതി അംഗങ്ങളായ മഹേഷ്, നിഷാന റസീന ഉമർ തുടങ്ങിയവരും പങ്കെടുത്തു.

 മഴക്കാലത്തിന് മുൻപായി തന്നെ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments