കനോലി കനാലിൽ അറവ് മാലിന്യം തള്ളിയാൽ അര ലക്ഷം രൂപ പിഴ തീരുമാനിച്ച് വെളിയങ്കോട് ഗ്രാമപഞ്ചായത്ത്.
കനോലി കനാൽ തീരവാസികളുടെ ജീവൽപ്രശനത്തില് കടുത്ത നടപടികളുമായി വെളിയങ്കോട് ഗ്രാമപഞ്ചായത്ത്. അറവുകാർ തള്ളുന്ന അറവ് മാലിന്യം പരുന്തുകളും മറ്റും കൊത്തി വലിച്ച് വീട്ട് വളപ്പുകളിലും വഴികളിലും നിക്ഷേപിക്കുന്നു. തെരുവ് നായ്ക്കളുടെ സാന്നിധ്യം ഇത് മൂലം വർദ്ധിക്കുന്നു. വീട്ടകങ്ങളിൽ ദുർഗന്ധം പരന്ന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. ഈ വിഷയങ്ങൾ പഴഞ്ഞി നാലാം വാർഡ് മെമ്പർ റിയാസ് പഴഞ്ഞി ഭരണസമിതി യോഗത്തിൽ ഉന്നയിക്കുകയും കർശന നടപടിക്ക് വേണ്ടി പിഴ മാറ്റി നിശ്ചയിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് അര ലക്ഷം രൂപ പിഴ നിശ്ചയിക്കുകയും അടിയന്തിരമായി CCTV ക്യാമറകൾ സ്ഥാപിക്കാനും അറവുകാർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു. മാലിന്യം തടസപ്പെടുത്തുന്ന രീതിയിൽ കനാലിലേക്ക് വീണ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് ബബിത നൗഫൽ അധ്യക്ഷത വഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments