മാറഞ്ചേരി ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം; താക്കോൽദാനം നിർവ്വഹിച്ചു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം ലഭിച്ചു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണ് ഹരിത കർമ്മ സേനയ്ക്ക് ലഭിച്ചത്. മാറഞ്ചേരിയിൽ പുതുതായി ഭരണമേറ്റ ഭരണസമിതി ആവശ്യപ്പെട്ടതനുസരിച്ച് ഫെഡറൽ ബാങ്ക് അധികാരികൾ വാഹനം ഹരിത കർമ്മ സേനയ്ക്ക് അനുവദിക്കുകയായിരുന്നു. ഫെഡറൽ ബാങ്ക് മലപ്പുറം റീജിയൻ ഹെഡ് അനൂപ് ലാൽ, ഫെഡറൽ ബാങ്ക് മാറഞ്ചേരി ബ്രാഞ്ച് ഹെഡ് അജിത് കുമാർ എന്നിവർ ചേർന്ന് വാഹനത്തിൻറെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജിത്ത് താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈപ്രസിഡൻറ് ഖദീജ മൂത്തേടത്ത്, സെക്രട്ടറി സുരേഷ് കുമാർ,വികസന കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി, അസിസ്റ്റൻറ് സെക്രട്ടറിയായ ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments