ആശുപത്രികളിൽ ഇഫ്താർ ഒരുക്കി പൊന്നാനി നഗരസഭ
പൊന്നാനി താലൂക്ക് ഇമ്പിച്ചിബാവ സ്മാരക ആശുപത്രിയിലും,, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമാണ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ റംസാൻ മാസം മുഴുവനും നോമ്പു തുറക്ക് സൗകര്യമൊരിക്കിയിട്ടുള്ളത്. നഗരസഭ വർഷങ്ങളായി രോഗികൾക്കും കൂട്ടിയിരുപ്പുകാർക്കും നടത്തി വരുന്ന നോമ്പു തുറയാണ് ഇത്തവണയും തുടക്കമായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരടക്കം നിരവധി പേർ ആശ്രയിക്കുന്ന ആശുപത്രികളിലെ നോമ്പുതുറ ജനകീയ പങ്കാളിത്തതോടെയാണ് നഗരസഭ നടപ്പിലാക്കുന്നത്.
മതസൗഹാർദത്തിനും മാനവ സാഹോദര്യത്തിനും പേര് കേട്ട പൊന്നാനിയിൽ റംസാൻ മാസത്തിൽ ഈ സാഹോദര്യം ഊട്ടി ഉറപ്പിക്കുന്നതിന് സാക്ഷ്യമാവുകയാണ് നഗരസഭയുടെ ഇഫ്താർ
ആദ്യ ദിവസത്തെ നോമ്പുതുറക്കുള്ള സൗകര്യം ഒരുക്കിയത് നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കൂടിയായ ഷനിൽ കുമാറാണ്.
താലൂക്ക് ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൻ സി വി സുധ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൻ സി പി സക്കീർ , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി കെ മഷൂദ് , സൗദാമിനി ടീച്ചർ , ഷനിൽ കുമാർ കൗൺസിലർമാരായ ശാന്ത , ജമാൽ മഞ്ചേരി , ഷെഫീഖ്,കാദർ കുട്ടി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments