പി.എസ്.എ സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; പൊന്നാനിയിലെ കായിക-കലാരംഗത്തെ പ്രതിഭകൾക്ക് ആദരം
പൊന്നാനി: പൊന്നാനി സ്പോർട്സ് അസോസിയേഷൻ്റെ (PSA) അംഗങ്ങളായിരുന്ന ആഷിക്ക് മാലിക്, റംഷാദ് എന്നിവരുടെ സ്മരണാർത്ഥം ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രഥമ സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പി.എസ്.എ ചെയർമാനുമായ ടി.കെ. മഷൂദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എസ്.എ കൺവീനർ ജവാദ് കെ. ചടങ്ങിന് സ്വാഗതം ആശംസിച്ചു.
മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടൻ മുസ്തഫ സർഗ്ഗത്തിന് കലാരംഗത്തെ പുരസ്‌കാരവും, പാരീസ് വേൾഡ് പാരാ ഗ്രാൻഡ് പ്രിക്സ് 2025-ൽ പങ്കെടുത്ത കായിക പ്രതിഭ മുഹമ്മദ് ബസിലിന് കായിക മേഖലയിലെ പുരസ്‌കാരവും നൽകി ആദരിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭ മോഡൽ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഫാനയെയും, ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച അർഷ ഷെറിനെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ജനപ്രതിനിധിയെന്ന നിലയിലും സ്പോർട്സ് അസോസിയേഷൻ ചെയർമാനെന്ന നിലയിലുമുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച് ടി.കെ. മഷൂദിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
സുൽഫിക്കർ, ഹസ്സൻ മിനാർ, എ.ബി. ഇസ്മായിൽ, പുതുപൊന്നാനി ഖാദർ ആനക്കാരൻ, എസ്.കെ. മുസ്തഫ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പി.എസ്.എ പ്രതിനിധി ഫാരിസ് ചടങ്ങിന് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments