ദേശീയ പണിമുടക്ക്: എരമംഗലത്ത് ഐക്യദാർഢ്യ പ്രകടനവുമായി തൊഴിലാളി സംഘടനകൾ
എരമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എരമംഗലത്ത് തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രകടനം നടത്തി.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
എരമംഗലം സെന്റർ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് തൊഴിലാളി സംഘടന നേതാക്കളായ ഫസലു റഹ്മാൻ, പി. അജയൻ, ഗിരി വാസൻ എന്നിവർ നേതൃത്വം നൽകി. രാജ്യത്തെ വിവിധ മേഖലകളെ നിശ്ചലമാക്കിക്കൊണ്ട് നടക്കുന്ന പണിമുടക്കിന് പ്രാദേശിക തലത്തിൽ ശക്തമായ പിന്തുണ ഉറപ്പാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മോട്ടോർ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ പ്രകടനത്തിൽ അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പോരാട്ടം തുടരുമെന്നും പ്രതിഷേധ യോഗത്തിൽ സംസാരിച്ച നേതാക്കൾ വ്യക്തമാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments