മാറഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ: 2026-27 വാർഷിക പദ്ധതിക്ക് രൂപരേഖയായി; പി.പി. സുനീർ എംപി ഉദ്ഘാടനം ചെയ്തു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 27 വാർഷിക വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു. കാഞ്ഞിരമുക്ക് മദർ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സെമിനാർ പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജിത്ത് അധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഖദീജ മൂത്തേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷിജിൽ മുക്കാല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ നസ്ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മുസ്തഫ വടമുക്ക്,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, സി.ഡി. എസ് പ്രസിഡൻ്റ് ബൾക്കീസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ എ കെ അലി, എ . പി വാസു, ടി. കെ റഷീദ്, വേണുഗോപാൽ, അലി, നിഷാദ്, തുടങ്ങിയവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments