അയിരൂർ ദലാഇലുസ്സുന്ന ദർസ് ഫെസ്റ്റ് ഡെലൻസിയക്ക് പ്രൗഢ തുടക്കം
പെരുമ്പടപ്പ്: അയിരൂർ തഖ്‌വ ജുമാമസ്ജിദ് കേന്ദ്രമായി നടക്കുന്ന
ദലാഇലുസ്സുന്ന ദർസുകളുടെ വാർഷിക കലാസംഗമം ഡെലൻസിയക്ക് അയിരൂർ കണ്ടുബസാർ മസ്ജിദുല്ലിവാഅ് അങ്കണത്തിൽ തുടക്കമായി.
വിദ്യാർത്ഥികളുടെ പ്രതിഭയും സർഗ്ഗാത്മകതയും
കലയുടെ സുന്ദരഭാഷയിൽ പകർത്തുന്ന ഡെലൻസിയ 2025 പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ, മെമ്പർ കെ.ടി റസാഖ്, അയിരൂർ മുഹമ്മദലി, മുഹമ്മദ് ബാബു, ഹുസൈൻ അയിരൂർ ആശംസകൾ അറിയിച്ചു. സയ്യിദ് അതാഉല്ല ബുഖാരി, അബ്ദുസ്സലാം സഅദി, റാഷിദ് അസ്ഹരി, അബ്ദുസ്സലാം സഖാഫി, അബ്ദുൽ കരീം സഅദി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments