Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം: ഭാഷാ വൈവിധ്യങ്ങളുമായി വേദികൾ


പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം: ഭാഷാ വൈവിധ്യങ്ങളുമായി വേദികൾ 

പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാംദിനം ഭാഷാ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു ഓരോ വേദികളും. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ ഗസൽ ആലാപന മത്സരത്തിൽ നേതാജി വേദി നിറഞ്ഞ സദസ്സായിരുന്നു. ചാച്ചാജി, തിലക്, ഉമർഖാസി വേദികളും അറബിക് കലോത്സവം കൊണ്ടു ശ്രദ്ധേയമായി. ഉപജില്ലാ കലോത്സവത്തിൽ ആദ്യമായ് നടന്ന കൂടിയാട്ടം മത്സരം സംസ്‌കൃതോത്സവത്തെ മികവുറ്റത്താക്കി. കൂടിയാട്ടം യുപി വിഭാഗത്തിൽ കാഞ്ഞിരമുക്ക് പിഎൻയുപി സ്കൂളും എച്ച്എസ് വിഭാഗത്തിൽ പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളും ഒന്നാമതായി. അംബേദ്കർ വേദിയിലായിരുന്നു സംസ്കൃതോത്സവം നടന്നത്. കൂടിയാട്ടത്തിനു പുറമെ വന്ദേമാതരം, ഗാനാലാപനം, നാടകം എന്നിവയും നടന്നു. സർദാർ വേദിയിൽ മലയാളം പ്രസംഗവും ടാഗോർ വേദിയിൽ തമിഴ്, കന്നഡ പ്രസംഗം, പദ്യം ചൊല്ലൽ മത്സരവും ഉമർഖാസി വേദിയിൽ ഇംഗ്ലീഷ് പ്രസംഗവും നിലവാരം പുലർത്തുന്നതായിരുന്നു. പഞ്ചായത്ത് തലങ്ങളിൽ ഇത്തവണ സ്ക്രീനിങ് നടത്താത്തതിനാൽ എൽപി, യുപി വിഭാഗങ്ങളിൽ 50 ലധികം വിദ്യാർഥികൾ മത്സരത്തിന് എത്തുന്നതിനാൽ രാത്രി ഏറെ വൈകിയാണ് മത്സരങ്ങൾ അവസാനിക്കുന്നത്. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബിന്ദുവിന്റെ നേതൃത്വത്തിൽ ഉപജില്ലാ കലോത്സവത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ അവലോകന യോഗങ്ങയും ഇടവേളകളിൽ ചേരുന്നുണ്ട്. ക്രമസമാധാന പാലനത്തിന് പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘവുമുണ്ട്. 


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments