മാറഞ്ചേരി എൽഡിഎഫ് സീറ്റ് ധാരണയായി
6 വാർഡുകളിൽ സി.പി.ഐ മത്സരിക്കും
ഒരു വാർഡിൽ പൊതുസ്വതന്ത്രൻ
ധാരണ പ്രകാരം സിപിഐ 4,7,10,11,13,19 വാർഡുകളിൽ മത്സരിക്കും. വാർഡ് 21 ൽ സിപിഐ - സിപിഎം പൊതുസ്വതന്ത്രനെ മത്സരിപ്പിക്കും.
വാർഡ് 15 സിപിഐ വാർഡ് ആണെന്ന് യോഗം അംഗീകരിക്കുകയും
ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത്തവണ മാത്രം വാർഡ് 15 CPM -ന് വിട്ടു നൽകുവാനും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ദീനും സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം കെ മുഹമ്മദ് സലീംമും ഒപ്പ് വെക്കുവാനും യോഗത്തിൽ ധാരണയായി. യോഗത്തിൽ പി കെ കൃഷ്ണദാസ്, അജിത് കൊളാടി, അഡ്വ. പി കെ ഖലീമുദ്ദീൻ, സി പി മുഹമ്മദ് കുഞ്ഞി, അഡ്വ. എം കെ മുഹമ്മദ് സലീം, പി രാജൻ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments