മാറഞ്ചേരി 16-ാം വാർഡ് ഗ്രാമോത്സവം: ഉത്സവത്തിമിർപ്പിൽ ഗ്രാമസഭ
വാർഡ് വിഭജനത്തിലൂടെ മാറ്റം വരുന്ന മാറഞ്ചേരി പഞ്ചായത്തിലെ 16-ാം വാർഡിലെ അവസാനത്തെ ഗ്രാമസഭായോഗം ഗ്രാമോത്സവമായി ആഘോഷിച്ചു. ഒക്ടോബർ 12-ന് (ഞായറാഴ്ച) നടന്ന പരിപാടി ജനങ്ങൾക്ക് അവിസ്മരണീയമായ അനുഭവമാണ് നൽകിയത്.
വൈകുന്നേരം 3.30-ന് വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഗ്രാമോത്സവത്തിന് തുടക്കമായത്. ഗ്രാമത്തിൻ്റെ സ്നേഹവും ഐക്യവും വിളിച്ചോതുന്ന ഘോഷയാത്രയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു.
ഗ്രാമസഭയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ ഗ്രാമോത്സവത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, യുവജനങ്ങൾ, വയോജനങ്ങൾ എന്നിവർ തങ്ങളുടെ കലാപരമായ കഴിവുകൾ വേദിയിൽ അവതരിപ്പിച്ചു.
പ്രശസ്ത മജീഷ്യൻ ഹംസ മലയിൽ നയിച്ച മാജിക് ഷോ കാഴ്ചക്കാർക്ക് കൗതുകം പകർന്നു.
ആദരിക്കലും വിഭവസമൃദ്ധിയും
ഗ്രാമസഭയോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. ആരോഗ്യ, ശുചിത്വ, സേവന, കലാ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി.
പ്രതികൂല കാലാവസ്ഥ ആയതിനാൽ വിവിധ പരിപാടികൾ നടത്താൻ കഴിയാതെ ഗ്രാമോത്സവം നിർത്തിവെക്കേണ്ടിവന്നു. തുടർന്നുള്ള വിവിധ പരിപാടികൾ ഞായറാഴ്ച ബീവൂസ് ലോഞ്ചിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഉത്സവാന്തരീക്ഷം പൂർണ്ണമാക്കുന്നതിനായി കുടുംബശ്രീ അംഗങ്ങൾ ഒരുക്കിയ സ്നേഹ പലഹാരങ്ങളും, മധുരം പകരുന്ന ചായ മെക്കാനിയും എല്ലാവർക്കും പ്രിയങ്കരമായി. കൂടാതെ, കുട്ടി സംരംഭകരുടെ കപ്പലണ്ടിയും കടുമാങ്ങയും ഉപ്പിലിട്ടതുമായി പരിസരം നിറഞ്ഞുനിന്നത് ഗ്രാമോത്സവത്തിന് വേറിട്ട അനുഭൂതി നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments