എം ഇ എസ് പൊന്നാനി കോളേജ് ചരിത്ര യൂണിയൻ മാഗസിൻ 'ബർക്കാസ്' പ്രകാശനം ചെയ്തു
എം ഇ എസ് പൊന്നാനി കോളേജ് ചരിത്ര യൂണിയൻ മാഗസിൻ 'ബർക്കാസ്' സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പ്രകാശനം ചെയ്തു.
സർഗ്ഗാത്മക രാഷ്ട്രീയം സമൂഹത്തിന് അനിവാര്യമാണെന്നും കോളേജ് മാഗസിനുകൾ അതിൽ മുഖ്യ കർമ്മം നിർവ്വഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. കടലിനോട് ചേർന്നു നിൽക്കുന്ന കലാലയത്തിൽ കടലിൻ്റെ കഥപറയുന്ന മാഗസിൻ എന്നത് ഉചിതപൂർണ്ണമാണെന്നും ഷാനവാസ് കൂട്ടിച്ചേർത്തു.
പൊന്നാനിയിലെ ഗായിക റുഖിയ മാഗസിൻ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഡോ എ എ സുബൈർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ സഫറാസ് അലി, സ്റ്റുഡൻ്റ് എഡിറ്റർ സഫീർ, പ്രൊഫ. എ ജാഫർ, പ്രൊഫ സമീർഖാൻ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സുഹൈൽ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments