ഫ്രണ്ട്ലൈൻ അക്കാദമി: കോൺവൊക്കേഷൻ നടത്തി
അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്ന ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് അക്കാദമിയുടെ ഏഴാമത്തെ കോൺവെക്കോഷൻ ചങ്ങരംകുളം എഫ്. എൽ.ജി. കൺവൻഷൻ സെൻ്റ്റിൽ നടന്നു. ചടങ്ങ് പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ലൈൻ കമ്പനി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈ.പ്രസിഡൻ്റ് വി.ടി. ബൽറാം ,
വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ , സന്ദീപ് വാര്യർ, കെ.പി. നൗഷാദലി, വി.കെ.സി. ഗ്രൂപ്പ് എം.ഡി. ഹാമിദലി, അൻസാർ സി.ഇ.ഒ. ഡോ. നജീബ് എന്നിവർ പ്രസംഗിച്ചു.
എരമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഫ്രണ്ട് ലൈൻ അക്കാദമികളിലെ 150 ൽ പരം വിദ്യാർത്ഥികളാണ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയത്. സർട്ടിഫിക്കറ്റുകൾ ബി.പി. നാസർ, ഫെബിന നാസർ, ബാബുജി ബത്തേരി, സുനിൽകുമാർ, ജിൻ്റോ പോൾ ,പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് എന്നിവർ വിതരണം നടത്തി.
അക്കാദമിക് ഡീൻ മുജീബുറഹ്മാൻ, ഓപ്പറേഷൻ മാനേജർ മഹേശ് നന്ദി പറഞ്ഞു.
ഫ്രണ്ട് ലൈൻ ടീമിൻ്റെ ഗാനമേളയും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments