ഫ്രണ്ട്ലൈൻ അക്കാദമി: കോൺവോക്കേഷൻ സെപ്റ്റ:13ന് ചങ്ങരംകുളത്ത്
അതിവേഗം വളരുന്ന ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ വാർത്തെടുക്കുവാനായി അന്താരാഷ്ട്ര കമ്പനി ആയ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് 2019 ൽ എരമംഗലത്ത് തുടക്കം കുറിച്ച ഫ്രണ്ട്ലൈൻ അക്കാദമി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കൺവോക്കേഷൻ സെപ്റ്റംബർ 13 ശനിയാഴ്ച കാലത്ത് 10 മണിക്ക് ചങ്ങരംകുളം എഫ്. എൽ.ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിച്ചിറങ്ങി ഇന്ത്യയിലും വിദേശത്തുമായി ജോലി നേടി. ഇപ്പോൾ കോഴിക്കോടും, പെരിന്തൽമണ്ണയിലും ബ്രാഞ്ചുകൾ ഉള്ള ഫ്രണ്ട്ലൈൻ അക്കാദമി അടുത്തവർഷം മുതൽ കേരളത്തിലെ എല്ലാ ജില്ലയിലേക്കും, പിന്നീട് ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ക്ലാസ്സ്റൂം പഠനത്തോടൊപ്പം പ്രവർത്തി പരിചയവും എന്ന ആശയം തുടക്കത്തിലെ പിന്തുടരുന്ന ഫ്രണ്ട്ലൈൻ അക്കാദമി, ഓരോ വിദ്യാർത്ഥിയേയും തൊഴിൽ മേഖലയിൽ പ്രാപ്തരാക്കുന്നു.
150 ഓളം പ്രൊഫഷണൽസ് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ന്റെ എരമംഗലത്തെ ബാക് ഓഫീസിലും 600 ഓളം പ്രൊഫഷണൽസ് വിദേശങ്ങളിലെ ഓഫീസുകളിലും ജോലി ചെയ്യുന്ന ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ്, 500 ഇൽ അധികം തൊഴിൽ സാധ്യത ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബി.പി.ഒ കമ്പനിയും തുടങ്ങിയിട്ടുണ്ട്.
കോൺ വെക്കേഷൻ പൊന്നാനി എം.എൽ.എ.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷതവഹിക്കും. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, കെ.പി.സി.സി. വൈ.പ്രസിഡൻ്റ് വി.ടി.ബൽറാം , സന്ദീപ് വാര്യർ, പോലീസ് സൂപ്രണ്ട് വി.കെ. അബ്ദുൽ ഖാദർ, കെ.പി.സി. സെക്രട്ടറി കെ.പി. നൗഷാദലി, യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.ഇ.ഒ. ബി.പി. നാസർ, പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ്, സി.എച്ച്.ആർ.ഒ. സുനിൽകുമാർ. കെ.വി., പബ്ലിക് റിലേഷൻ ഓഫീസർ എ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments