Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാടിന്റെ പൈതൃകം സംരക്ഷിക്കപ്പെടണം : വഖഫ് ബോർഡ് ചെയർമാൻ


നാടിന്റെ പൈതൃകം സംരക്ഷിക്കപ്പെടണം : വഖഫ് ബോർഡ് ചെയർമാൻ

പെരുമ്പടപ്പ് : നാടിന്റെ പൈതൃകം സംരക്ഷിക്കപ്പെടണമെന്നും, മഹല്ല് സംവിധാനത്തിൽ വിദ്യാഭ്യാസം പ്രധാനമാണെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ : എം കെ സക്കീർ അഭിപ്രായപ്പെട്ടു.
പുത്തൻപള്ളി ജാറം ആണ്ട് നേർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈതൃകവും, സ്നേഹ ചങ്ങാത്തവും ഒരു നാട് ആഗ്രഹിക്കുന്നുണ്ട്. പുതിയ കാലത്ത് അതിലേക്ക് കൂടുതൽ നടന്നടുക്കണമെന്ന് ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു.
വൈ:പ്രസിഡന്റ് റഊഫ് എ കെ അധ്യക്ഷത വഹിച്ചു.
പി ടി അജയ്മോഹൻ, എ കെ സുബൈർ, ഷാജി കാളിയത്തേൽ, അഡ്വ : മുസ്തഫ, അനസ് മാസ്റ്റർ, എ. കെ നവാസ്, സൈനു തെക്കേപ്പുറം, അമീൻ പുളിയഞ്ഞാലിൽ, എ.സി ഉസ്മാൻ, റഹീം പെരുമ്പുംകാട്ടിൽ,
ഹാഫിള് അബ്ദുൽ ബാരി ദാരിമി, ഗുൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മഹല്ല് ജന:സെക്രട്ടറി സൈഫുദ്ധീൻ കപ്പത്തയിൽ സ്വാഗതവും സിദ്ദീഖ് അറഫ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments