പനമ്പാട് വളവിൽ മരകുറ്റികൾ വാഹനങ്ങൾക്ക് ഭീഷണി
മാറഞ്ചേരി പനമ്പാട് വളവിൽ മുറിച്ചിട്ട മരക്കുറ്റികൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാന പാതയിൽ പനമ്പാട് വളവിൽ യാത്രക്കാർക്ക് അപകടമാണെന്നത് കൊണ്ടു മുറിച്ചു നീക്കിയ മരത്തിന്റെ വലിയ കുറ്റി കാളണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ വലിയ മരകുറ്റികൾ പലതും റോഡിലേക്ക് തള്ളി നിൽക്കുകയാണ്. സംസ്ഥാന പാതയിൽ ഏറെ അപകടരമായ വളവുകളിൽ ഒന്നാണ് പനമ്പാട് വളവ്. ഇവിടെയാണ് റോഡിൽ വലിയ അപകടങ്ങൾക്ക് വഴി വെക്കുന്ന തരത്തിൽ മരകുറ്റികൾ കൂട്ടിയിട്ടിരിക്കുന്നത്. സംസ്ഥാന പാതയിൽനിന്ന് കൃഷ്ണ പണിക്കർ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കൂടെയാണ് ഈ മരക്കുറ്റികളെന്നത് കൃഷ്ണ പണിക്കർ റോഡിൽനിന്ന് സംസ്ഥാന പാതയിലേക്ക് കയറുന്ന വാഹനങ്ങൾക്കും അപകടക്കെണിയായിരിക്കുകയാണ് ഈ മര കുറ്റികൾ. ബന്ധപ്പെട്ട അധികാരികൾ കണ്ണകടക്കുന്നത് വലിയ ദുരന്തം വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments