ക്രെസന്റ് സ്കൂളിൽ ഹിരോഷിമ ദിനാചരണം; 'ഇനിയൊരു യുദ്ധം വേണ്ട' എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ
മാനവരാശിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ഹിരോഷിമ ദിനത്തിന്റെ സ്മരണയിൽ ക്രെസന്റ് സ്കൂളിൽ യുദ്ധവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. 'വേണ്ട, ഇനിയൊരു യുദ്ധം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
സമാധാനത്തിന്റെ ചിഹ്നം തീർത്ത് വിദ്യാർത്ഥികൾ അണിനിരന്നത് ശ്രദ്ധേയമായി. കൂടാതെ, 'നോ വാർ' എന്ന സന്ദേശം രേഖപ്പെടുത്തിയ വലിയ ബാനർ സ്കൂളിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചത് കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം ഉണർത്തി. സ്കൂൾ ഹെഡ് ബോയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 'ഇനിയൊരു യുദ്ധം വേണ്ട' എന്ന സന്ദേശഗാനം ആലപിച്ചതും പരിപാടിയുടെ ഭാഗമായിരുന്നു.
സയൻസ് ക്ലബ് കൺവീനർ മെർലീന, അംഗങ്ങളായ ജഹനാസ്, റുബീന, ഷാജിത, സ്കൂൾ പ്രോഗ്രാം കൺവീനർ അബ്ദുൽ മജീദ് സഅദി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലോകസമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments