മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ് മുഖ്യ പ്രതി പിടിയിൽ
പൊന്നാനി കോ ഒപ്പറേറ്റീവ് ബാങ്കിൽ മുക്ക് പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് ആഭരണം പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏർപ്പെടുത്തി കൊടുത്ത മുഖ്യ പ്രതി കടവനാട് പാലക്ക വളപ്പിൽ കുഞ്ഞി ബാവയുടെ മകൻ 36 വയസുള്ള റഷീദിനെയാണ് പുറങ്ങ് എന്ന സ്ഥലത്ത് ബന്ധുവിൻ്റെ കോർട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ് വരവേ പൊന്നാനി പോലിസ് പിടികൂടിയത്.2023,2024 വർഷങ്ങളിൽ ആയി രണ്ട് തവണ തട്ടിപ്പ് നടത്തിയ കാര്യത്തിന് പൊന്നാനി പോലിസ് പിടികൂടിയ റഷീദ് 8 മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു.ഒരു മാസം മുമ്പ് ആണ് ജയിലിൽ നിന്ന് ഇറങ്ങിയത്.2016 വർഷത്തിൽ പുരാവസ്തു വിൽക്കാനുണ്ട് എന്ന് കാണിച്ച് 20 ലക്ഷത്തോളം രൂപ തട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.കടവനാട് സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ റഷീദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു തുടർന്ന് പോലീസ് ബന്ധുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പുറങ്ങിൽ ഉള്ള ബന്ധുവിൻ്റെ വാടക കോർടേഴ്‌സിൽ ഒളിച്ച് താമസിച്ച് വരികയായിരുന്ന റഷീദിനെ പിടികൂടിയത് .പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ്,ജൂനിയർ എസ്ഐ നിതിൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ എസ്,വിപിൻ രാജ്,സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments