മൂക്കുതല സ്കൂളിൽ 'പുനർഭവം' പദ്ധതിക്ക് തുടക്കം; പഴയ നോട്ടുബുക്കുകൾ പുതിയ പുസ്തകങ്ങളാക്കി മാറ്റും
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പുനർഭവം പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ജീന നിർവ്വഹിച്ചു.
എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് ശേഷം ഐടി ലാബിൽ ശേഖരിച്ചുവരുന്ന പഴയ നോട്ടുബുക്കിലെ നല്ല പേജുകൾ പല ഘട്ടങ്ങളിലായി ശേഖരിച്ച് അവ ബൈൻഡ് ചെയ്തു പുതിയ ബുക്കുകൾ ആക്കി മാറ്റുന്ന ജെ ആർ സി യുടെ പദ്ധതിയാണ് പുനർഭവം ചടങ്ങിൽ ബഹുമാനപ്പെട്ട സ്കൂൾ പിടിഎ പ്രസിഡണ്ടും നല്ല മുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട എസ്.ആർ.ജി കൺവീനർ ശ്രീ പി കെ ശശികുമാർ, ഡെപ്യൂട്ടി എച്ച് എം ശ്രീമതി രാജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് എന്നിവർ സംസാരിച്ചു. ചടങ്ങിന് ജെ ആർ സി കൗൺസിലറായ ശ്രീമതി കെ കെ മീനാംബിക സ്വാഗതവും പി എൻ ബീന നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments