വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ കാൻസർ കെയർ പദ്ധതിക്ക് തുടക്കം; സർവേ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൃശ്ശൂർ ദയ ആശുപത്രിയുടേയും ,
തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെയും സഹായത്തോടെ നടപ്പിലാകുന്ന കാൻസർ കെയർ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ പരിശീലന ക്ലാസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ . സിന്ധു ഉദ്ഘാടനം ചെയ്തു . വെളിയങ്കോട് , എരമംഗലം എന്നീ രണ്ട് പ്രദേശങ്ങളിലായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത് . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
വർദ്ധിച്ചു വരുന്ന കാൻസർ ആരംഭദശയിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് . ഗർഹിക സർവ്വേ , വൈദ്യ പരിശോധന , കാൻസർ ചികിത്സ എന്നീ മൂന്ന് ഘട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത് . ആദ്യ ഘട്ടത്തിലെ വീടുകൾ സന്ദർശിച്ച് സർവ്വേ നടത്തുന്നതിനായി ആശ വർക്കർമാർ , സന്നദ്ധ പ്രവർത്തകർ , അങ്കണവാടി വർക്കേഴ്സ് , കുടുംബശ്രീ പ്രവർത്തകർ , എന്നിവർക്കാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത് . എം.ടി.എം കോളേജിലെ എൻ. എസ് എസ് വളണ്ടിയർമാർക്ക് നേരെത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നു .
ദയ ഹോസ്പിറ്റൽ ഡോക്ടറും , പദ്ധതിയുടെ കോ - ഓർഡിനേറ്ററുമായ സി.കെ. ബ്രഹ്മപുത്രൻ , ഡോ: ശ്രീഷ്മ നാരായണൻ (എപ്പിഡെമിയോളജിസ്റ്റ് ) തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു . തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്ലീനിക്കൽ ഓങ്കോളജിസ്റ്റ് ഡോ: പ്രസീത ഗോവിന്ദ് , ദയ ആശുപത്രിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ: ഹമിത ശരീഫ് തുടങ്ങിയവർ ഓൺലൈൻ മുഖേന ക്ലാസ്സെടുത്തു .
പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് 30 വയസ്സിന് മീതെ പ്രായമുള്ള മുഴുവൻ കുടുംബാഗങ്ങളേയും നേരിൽ കണ്ട് ചോദ്യാവലിയിലൂടെ സ്ക്രീനിംഗ് നടത്തും . കേരളത്തിൽ സാധാരണ കണ്ടു വരാറുള്ള , ശ്വാസകോശം , വായ , വൻകുടൽ , ഗർഭാശയഗളം , സ്തനം ,
പ്രോസ്റ്റേറ്റ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന 6 ഇനം കാൻസർ രോഗത്തിന് പ്രാധാന്യം നല്കിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ലക്ഷണമുള്ളവരെ വൈദ്യ പരിശോധനയിലൂടെ കാൻസർ രോഗ നിർണ്ണയം. നടത്തുന്നു . രോഗം കണ്ടെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സയും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതാണ് .
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും വാർഡ് മെമ്പർ റസ്ലത്ത് സക്കീർ നന്ദിയും പറഞ്ഞു . ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ് , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അബിൻ വി.കെ , എഫ് എച്ച് . സി .
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി തുടങ്ങിയവർ പരിശീല ക്ലാസിന് നേതൃത്യം നല്കി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments