ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ തരംഗമായി തരംഗോത്സവ്
ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ കലോത്സവത്തിന് ആവേശപ്പേമാരിയിൽ സമാപനം.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മത്സര ഇനങ്ങളായ പ്രസംഗം, ചിത്രരചന, മോണോ ആക്റ്റ്, മിമിക്രി, കഥാകഥനം,മാപ്പിളപ്പാട്ട്, ഉറുദു ഗാനം, എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്കും ആത്മവിശ്വാസത്തിനും വലിയ പ്രോത്സാഹനം നൽകി.
കലോത്സവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടം യെല്ലോ ഹൗസ് കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ആർട്സ് കൺവീനർ നിഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments