പുത്തൻപള്ളി ജാറം പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു
പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ മറപ്പെട്ടു കിടക്കുന്ന മഖ്ബറയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. പൗര പ്രമുഖരായ ജലീൽ കുവ്വക്കാട്ടയിൽ, സുബൈർ
മുക്കണ്ടത്ത് എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് വേണ്ടിയുള്ള പുതിയ ബ്ലോക്ക് ആണ് പണി കഴിപ്പിച്ചത്.
1977 ൽ പണിത കെട്ടിടത്തിന്റെ മൂന്നാം ഘട്ട നവീകരണത്തിന്റെ ഭാഗമാണ് ആണ്ട് നേർച്ചയോടാനുബന്ധിച്ച് തുറന്നു കൊടുത്തത്.
അബ്ദുറഹ്മാൻ അൻവരി പ്രാർത്ഥനക്ക്
നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പ്രസിഡന്റ് സൈനു തെക്കേപ്പുറം, ജന:സെക്രട്ടറി സൈഫുദ്ധീൻ കപ്പത്തയിൽ ട്രഷറർ അമീൻ പുളിയഞ്ഞാലിൽ, റഊഫ് എ. കെ, റഹീം പെരുമ്പുംകാട്ടിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments