Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നുഒക്ടോബർ ആദ്യവാരത്തോടെ നാനൂറോളം പട്ടയങ്ങൾ വിതരണം ചെയ്യും


പൊന്നാനിയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു

ഒക്ടോബർ ആദ്യവാരത്തോടെ നാനൂറോളം പട്ടയങ്ങൾ വിതരണം ചെയ്യും

സുരക്ഷിതത്വവും സംരക്ഷണവും ഉൾക്കൊള്ളുന്ന സ്വന്തമായ കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊന്നാനി മണ്ഡലത്തിലെ നിലവിലെ പട്ടയ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണാൻ തീരുമാനിച്ചതായി പൊന്നാനി മണ്ഡലം എംഎൽഎ പി. നന്ദകുമാർ. ബ്രിട്ടീഷുകാരുടെ കാലത്തെ സർവേ നടത്താത്ത പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള ഭൂമിയിലാണ് പട്ടയ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. കടലോര മേഖലയിലും പുഴ പുറമ്പോക്കിലും താമസിക്കുന്നവർ ഇതിലുൾപ്പെടും. കൂടാതെ പഴയ കാലത്ത് കുടികിടപ്പവകാശം കൊടുത്ത ഭൂമിയിൽ നിന്നും പിന്നീട് മാറി താമസിച്ച കുടുംബങ്ങളും ഇതിലുൾപ്പെടുന്നുണ്ട്. പുഴ പുറമ്പോക്കിൽ 126 കുടുംബങ്ങളാണ് താമസിക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സമയ ബന്ധിതമായി സെപ്തംബർ മാസത്തോടെ നടപടികൾ പൂർത്തിയാക്കി ഒക്ടോബർ ആദ്യവാരത്തിൽ മൂന്ന് വിഭാഗത്തിലും പെടുന്ന നാനൂറോളം വരുന്ന പട്ടയങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം.
കൂടാതെ കായൽ പുറമ്പോക്കിൽ ദശകങ്ങളായി കൃഷി ചെയ്യുന്ന കർഷകർക്ക് തുച്ഛമായ രീതിയിൽ ലീസ് നൽകി കൃഷി ഭൂമിയുടെ അവകാശികളാക്കുന്ന പദ്ധതിയും നടപ്പാക്കാൻ തീരുമാനിക്കുന്നുണ്ട്.
കൂടാതെ പൊന്നാനിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി വളവിൽ നിന്നും കൊല്ലൻപടിയിലേക്കുള്ള ബൈപ്പാസ് റോഡിന്റെ നിർമ്മാണം ഒക്ടോബർ മാസത്തിൽ പൂർത്തീകരികരിക്കും. മൂന്നേകാൽ കോടി രൂപ ഫണ്ട് വകയിരുത്തിയാണ് റോഡ് ബൈപ്പാസ് റോഡിന്റെ നിർമ്മാണം നടക്കുന്നതെന്നും പത്രസമ്മേളനത്തിൽ എം.എൽ.എ പറഞ്ഞു. പൊന്നാനി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments