ആയുഷ് കായകല്‍പ് പുരസ്കാരം മാറഞ്ചേരി പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി.
ആയുഷ് കായകല്‍പ് പുരസ്കാരത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ മാറഞ്ചേരി ഗവ. ആയുർവേദ ഡിസ്പെൻസറിക്കുള്ള പുരസ്കാരം പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി.
ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കരണം എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാരം. മികച്ച സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ആരോഗ്യ, കുടുംബക്ഷേമ, ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിൽ നിന്ന് മാറഞ്ചേരി പഞ്ചായത്ത് പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടീച്ചർ, വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ അസീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ ഉസ്മാൻ, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഹാരിഷ് കെ.എ, മെഡിക്കൽ ഓഫീസർ ഡോ. അജിത് കുമാർ. വി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ആയുർവേദ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് കായകൽപ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ ജില്ലയിലെയും മികച്ച ആയുർവേദ സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് കൂടുതൽ മികവ് പുലർത്താൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments