ഓണപ്പൂക്കളമിടാൻ ബാങ്കിനുണ്ട് സ്വന്തം ചെണ്ടുമല്ലിത്തോട്ടം
ഓണത്തിന്റെ മാറ്റു കൂട്ടുന്ന ഓണപ്പൂക്കളത്തിനു ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് പൂവ് തേടി അലയേണ്ട.ഓണം മുന്നിൽ കണ്ട് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ ഉണ്ടാക്കിയ മനോഹരമായ ചെണ്ടു മല്ലി കൃഷിയാണ് പൂക്കളമിടാൻ പാകത്തിന് ഒരുങ്ങി നിൽക്കുന്നത്.ഓണപ്പൂവിന് വിലഉയർന്ന സമയത്താണ് സ്വന്തം ഓഫിസിൽ പൂക്കളമിടാൻ കഴിഞ്ഞ വർഷം ജീവനക്കാർ തുടക്കമിട്ടത് ബാങ്കിനോട് ചേർന്ന സ്ഥലത്ത് മുന്നൂറോളം.ഹൈ ബ്രിഡ് തൈകളാണ് ചെണ്ടുമല്ലി യിനത്തിൽ നട്ടത്. ആലംകോട് പൈതൃക കർഷക സംഘത്തിന്റെ കയ്യിൽ നിന്നുമാണ് ഹൈബ്രിഡ് തൈകൾ ശേഖരിച്ചത്. ഇവരുടെ തന്നെ മേൽനോട്ടത്തിൽ ആണ് ശാസ്ത്രീയ രീതിയിൽ തൈകൾ നട്ടതും പരിപാലിച്ചതും. ഹൈബ്രിഡ് ഇനം ആയതിനാൽ നല്ല വലുപ്പമുള്ളതും ചന്തമുള്ളതുമായ പൂക്കളാണ് ഉള്ളത്. ബാങ്കിലെത്തുന്ന ഇടപാടുകർക്കും നാട്ടുകാർക്കും കണ്ണിനു കുളിർമയേകുന്ന തോട്ടം അടുത്ത തവണ വിപുലമായ മായ രീതിയിൽ ഒരുക്കാനാണ് ജീവക്കാരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments