പ്രകൃതിയോട് ചേർന്ന് കൊണ്ടാണ് മതം പ്രസരിച്ചത് : എൻ. കെ അക്ബർ എം എൽ. എ
പെരുമ്പടപ്പ് : പ്രകൃതിയോട് ചേർന്ന് കൊണ്ടാണ് മതം പ്രസരിച്ചതെന്ന് എൻ. കെ. അക്ബർ എം. എൽ. എ അഭിപ്രായപ്പെട്ടു.
പുത്തൻപള്ളി ആണ്ട് നേർച്ചയിലെ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഹീം പെരുമ്പുംകാട്ടിൽ
അധ്യക്ഷത വഹിച്ചു.
മനുഷ്യ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ദർശനങ്ങളാണ് സൂഫി ജീവിതം മുന്നോട്ട് വെച്ചത്.
ഒറ്റക്ക് അഭയം പ്രാപിക്കലല്ല, ആൾക്കൂട്ടത്തിൽ ഇഴകിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് മനുഷ്യ ഹൃദയം തൊടുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
സ്വാലിഹ് അൻവരി ചേകനൂർ അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം
നൽകി.
സൈദ് മുഹമ്മദ് സ്വാഗതവും, ഹാരിസ് പുത്തൻപള്ളി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments