മത സാഹോദര്യം ഉയർത്തിപ്പിടിക്കണം : പി നന്ദകുമാർ എം എൽ എ
പെരുമ്പടപ്പ് : മത സാഹോദര്യം ഉയർത്തിപ്പിടിക്കണമെന്നും മാനവികതയാണ് ഒരു നാടിന്റെ സംസ്കാരം ഉയർത്തുന്നതെന്നും പി നന്ദകുമാർ എം എൽ എ അഭിപ്രായപ്പെട്ടു.
പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ച്
നടന്ന സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ. സി ഉസ്മാൻ അധ്യക്ഷത വഹിച്ചു.
യുദ്ധവും തീവ്രവാദവും
ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. അനിവാര്യ ഘട്ടത്തിലാണ് യുദ്ധങ്ങൾ നടന്നത്. ഇന്ന് ഇസ്രായേൽ ഫലസ്‌തീന് മേൽ നടത്തുന്ന അധിനിവേശം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവ്വഹിച്ചു.
പി. എം. അബ്ദുസ്സലാം ബാഖവി സനദ് ദാന പ്രഭാഷണവും, ഹംസ ബാഖവി അനുമോദന പ്രഭാഷണവും നടത്തി.
കെ. എം. എം അശ്റഫിയ്യ അറബിക് കോളേജ്, ഹിഫ്ള് കോളേജ് തുടങ്ങിയവയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സനദ് ഏറ്റുവാങ്ങി.
മുഹമ്മദ് ഹാജി മഠത്തിൽ, ഉമ്മർ മൗലവി, മജീദ് പാണക്കാട്, ഹസ്സൻ ഹാജി, എൻ എ ഇബ്രാഹിം കുട്ടി, മജീദ് മാരാത്തേൽ, അബ്ദുള്ള
കുന്നനയിൽ, ശരീഫ് മുക്കണ്ടത്ത്, മുഹമ്മദ് കണ്ണത്തേൽ, ഷാഫി ചെങ്ങാനാത്ത് എന്നിവർ സംബന്ധിച്ചു.
അമീൻ പുളിയഞാലിൽ
സ്വാഗതവും, ഷമീം കോമത്ത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments