മത്സ്യ മേഖലയെ തകർക്കുന്ന അമേരിക്കൻ പ്രതികാര ചുങ്കത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ സദസ്സ്
അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ കേരളത്തിലെ മത്സ്യ മത്സ്യ ഉൽപ്പന്ന കേറ്റുമതി മേഖലകൾക്കു വലിയ തിരിച്ചടിയാണ്. സമുദ്രോല്പന്ന കയറ്റുമതി സംരംഭകരെയും തൊഴിലാളികളെയും ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് അമേരിക്കയുടെ തീരുവ വർദ്ധന. ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ 2.49 ശതമാനം ആൻറി ഡബ്ബിങ് നികുതിയും 5.77% കൗണ്ടർ വെയിലിങ് നികുതിയും ചേർത്തുള്ള തീരുവയാണ് ഇതുവരെ നൽകേണ്ടിയിരുന്നത് പുതിയ സാഹചര്യത്തിൽ ഇതിൽ 58.26 ശതമാനത്തിന്റെ വർദ്ധനയുണ്ടാകും. ആയതിൽ പ്രതിഷേധിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പുതുപൊന്നാനിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ബാബു കാപ്പിരിക്കാട് അധ്യക്ഷത വഹിച്ചു, മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ല പ്രസിഡൻ്റ് ഹുസൈൻ ഇസ് പാടത്ത്,പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി,സിപിഐ പൊന്നാനി ലോക്കൽ സെക്രട്ടറി എവറസ്റ്റ് ലത്തീഫ്, എം മാജിദ്, സുബൈർ പരപ്പനങ്ങാടി, സിദ്ദീഖ് പുതിയിരുത്തി, എ കെ അബ്ദു പാലപ്പെട്ടി, സലീം പുതിയരുത്തി, ശ്രീനിവാസൻ ചേന്നര, അബ്ദുല്ലക്കുട്ടി മരക്കടവ്, ഖാലിദ് പുതുപൊന്നാനി, മൊയ്തുട്ടി, എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments