സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾ സഹപാഠികളെ തേടി വീടുകളിലെത്തി
വിദ്യാലയത്തിലെത്താൻ കഴിയാതെ വീടുകളിൽ പഠനം തുടരുന്ന സഹപാഠികളെ നേരിൽകാണാൻ മാറഞ്ചേരി പരിച്ചകം സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ ഗൃഹസന്ദർശനം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ താജുന്നിസ, ബ്ലോക്ക് അംഗം കെ.സി. ശിഹാബ്, സ്‌കൂൾ പ്രഥമാധ്യാപിക പി. ആയിശ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം. കുട്ടികൾക്കൊപ്പം കഥപറഞ്ഞും പാട്ടുപാടിയും ഗൃഹസന്ദർശനം ആഘോഷമാക്കിയാണ് ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും കുടുംബശ്രീ അംഗങ്ങളുമടങ്ങിയ സംഘം മടങ്ങിയത്. സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ ട്രസ്റ്റ് ഷോപ്പിൽനിന്ന് ലഭിച്ച വരുമാനം വീടുകളിൽ പഠനം തുടരുന്ന സഹപാഠികൾക്ക് നൽകി. സിഡിഎസ് ചെയർപേഴ്‌സൺ ആർ.വി. ഫൗസിയ, അധ്യാപകരായ രത്‌നകുമാരി, കെ. പ്രജിത, പിടിഎ അംഗങ്ങളായ മുഹമ്മദുണ്ണി മാനേരി, ഹസീന സുഫൈറ, ജസീന, നസീമ, സ്കൂൾ സ്റ്റാഫ് കോമളവല്ലി,ഷീജ, മനോജ്, സത്യൻ തുടങ്ങിയവരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments