സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത് കർഷക ദ്രോഹം - ആർജെഡി
പൊന്നാനി കോൾ പടവിൽനിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത് അത്യന്തം പ്രതിഷേധാർഹവും കർഷക ദ്രോഹവുമാണെന്ന് ആർജെഡി പൊന്നാനി മണ്ഡലം കൗൺസിൽയോഗം. ഓണത്തിന് മുൻപ് കർഷകർക്ക് നെല്ലിന്റെ പണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൗൺസിൽയോഗം ആർജെഡി ദേശീയ കൗൺസിൽ അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്‌തു. ഇസ്‌മായിൽ വടമുക്ക് അധ്യക്ഷനായി. ടി.ബി. സമീർ, മുഹമ്മദാലി അയിരൂർ, ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്, ടി.കെ. സുരേഷ്, എം.എം. ബദറുദ്ദീൻ, ദീപു കുന്നംവീട്ടിൽ, എം.കെ. നിസാർ എന്നിവർ പ്രസംഗിച്ചു. ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഇസ്‌മായിൽ വടമുക്ക് (പ്രസിഡന്റ്), ടി.ബി. സെമീർ, അയിരൂർ മുഹമ്മദാലി (വൈസ് പ്രസിഡന്റ്), ടി. ഷാനവാസ് (സെക്രട്ടറി), ഇ.കെ. മൊയതുണ്ണി, ദീപു കുന്നംവീട്ടിൽ (ജോ. സെക്രട്ടറി), കെ.എം. ഭുവനേഷ്‌കുമാർ (ഖജാൻജി).
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments