ദാറുൽ ഹിദായ പൂക്കരത്തറ ഹയർ സെക്കണ്ടറി സ്കൂളിൽ സൈനുദ്ധീന്റെ "ഒരു ദിവസത്തെ സ്കൂൾ അനുഭവം" പൂവണിഞ്ഞു.
വൃക്കരോഗത്തെ തുടർന്ന് വർഷങ്ങളായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന പൊന്നാനി സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ സൈനുദ്ധീന്റെ ചിരകാലഭിലാഷം പൂവണിഞ്ഞു. ചെറുപ്പത്തിൽ സ്കൂളിൽ പോകാനും പഠിക്കാനും കഴിയാത്തതിന്റെ ദുഃഖം പേറിയിരുന്ന സൈനുദ്ധീൻ ഒരു ദിവസം യൂണിഫോം ധരിച്ച് സ്കൂളിൽ പോകണമെന്നും കുട്ടികളോടൊപ്പം ഇരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഒരു മാസത്തേക്ക് ഒരു ലക്ഷം രൂപയോളം ചികിത്സാചെലവ് വരുന്ന സൈനുദ്ധീന്റെ ഈ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ എം.ഐ. ബി.എഡ്. കോളേജിലെ പ്രൊഫസർ അമീൻ ഫാറൂഖ് മുൻകൈയെടുക്കുകയായിരുന്നു. വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയയുടെ നേതൃത്വത്തിൽ ദാറുൽ ഹിദായ പൂക്കരത്തറ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റും സുമനസ്സുകളായ അധ്യാപകരും ചേർന്ന് സൈനുദ്ധീന് ഈ അവസരം ഒരുക്കി.
വിദ്യാർത്ഥികൾക്കൊപ്പം ചിത്രങ്ങൾ വരച്ചും പാട്ടുകൾ പാടിയും സൗഹൃദം പങ്കിട്ടും സൈനുദ്ധീൻ സന്തോഷം കണ്ടെത്തി.
ചിത്രരചനയിൽ അതീവ താല്പര്യമുള്ള സൈനുദ്ധീൻ വിദ്യാർത്ഥികൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സൈനുദ്ധീന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. മധുരം പങ്കുവെച്ചും പഠനോപകരണങ്ങൾ കൈമാറിയും ചടങ്ങ് സ്നേഹനിർഭരമായി.
പ്രിൻസിപ്പൽ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ, ക്ലാസ് ടീച്ചർ മുഹീനുദ്ധീൻ മാസ്റ്റർ, ഡെപ്യൂട്ടി എച്ച്.എം. സൈദലവി മാസ്റ്റർ, ബി.ആർ.സി. ട്രെയിനർ നസീമ ടീച്ചർ, ചിത്രരചനാ അധ്യാപകൻ മിനീഷ് പി. മാത്യു, സ്റ്റാഫ് സെക്രട്ടറി ഹസീന പി.എം. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments