Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നെല്ല് സംഭരണ തുക വൈകുന്നു: കോൾ സംരക്ഷണ സമിതി എ ഡി എ ഓഫീസിലേക്ക് മാർച്ച് നടത്തി


നെല്ല് സംഭരണ തുക വൈകുന്നു: കോൾ സംരക്ഷണ സമിതി എ ഡി എ ഓഫീസിലേക്ക് മാർച്ച് നടത്തി

പൊന്നാനി കോളിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കർഷകരുടെ കൂട്ടായ്മയായ കോൾ സംരക്ഷണ സമിതി പെരുമ്പടപ്പ് എഡിഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. നെല്ല് സംഭരിച്ച് രണ്ടര മാസത്തിലേറെയായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് പണം നൽകാതെ നീട്ടിക്കൊണ്ടുപോകുന്ന നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
 കോൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബ്ലോക്ക് മെമ്പർ കരുണാകരൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി ജയാനന്ദൻ സ്വാഗതം ആശംസിച്ചു. സമിതി പ്രസിഡണ്ട് വേലായുധൻ എം.പി. അധ്യക്ഷത വഹിച്ചു.
കർഷകരായ സതീശൻ, അസൻ ടി.കെ., മുസ്തഫ കമാൽ, ഉമ്മർ കോക്കൂർ, അയമ്മുണ്ണി മുസ്തഫ, ജബ്ബാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തങ്ങൾക്ക് ലഭിക്കേണ്ട പണം അടിയന്തരമായി വിതരണം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക പ്രതിസന്ധി തങ്ങളുടെ കാർഷിക പ്രവർത്തനങ്ങളെയും ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് അവർ അധികാരികളെ അറിയിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments