മാലിന്യ നിർമാർജ്ജനം അട്ടിമറിച്ച ഭരണസമിതി രാജി വെക്കണം. കോൺഗ്രസ്
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേനയുടെ പ്രവർത്തനം നിശ്ചലമായ്യിട്ട് ഒന്നരമാസമായിട്ടും നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതി രാജി വെക്കണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിത കർമ സേനയുടെ വാഹനത്തിന് ഇൻഷുറൻസ് എടുക്കാത്തത് കാരണമായി പറയുന്ന ഭരണസമിതിക്ക് ഒന്നര മാസമായിട്ടും ഇതിനു കഴിഞ്ഞില്ല എന്നുള്ളത് ഭരണ പരാജയത്തിന്റെ തെളിവാണെന്നും പഞ്ചായത്തിന്റെ മുക്കിലും മൂലയിലും ചാക്കുകളിലും അല്ലാതെയും മാലിന്യങ്ങൾ കൂടി കിടക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും നടപടി ജനദ്രോഹമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് വരുമെന്നും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments