കരിങ്കല്ലത്താണി അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം സമുചിതമായി ആഘോഷിച്ചു
കരിങ്കല്ലത്താണി അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ അഞ്ചിന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
രാവിലെ നടന്ന പ്രത്യേക പൂജകളോടെയാണ് പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സർവൈശ്വര്യ പൂജയിലും പ്രസാദ ഊട്ടിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി കീർത്തന കൃഷ്ണകുമാറിന്റെ അഷ്ടപദി അരങ്ങേറി. കൂടാതെ, കുമാരി നന്ദന മാരാരുടെ തായമ്പകയും ചടങ്ങിന് മാറ്റുകൂട്ടി. ക്ഷേത്രത്തിൽ നടന്ന എല്ലാ ചടങ്ങുകളിലും ഭക്തരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments