കാൻസർ കെയർ പദ്ധതി വെളിയങ്കോട് പഞ്ചായത്തിൽ
മുഴുവൻ വീടുകളിലും സർവ്വേ
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ
"ആരോഗ്യം ആനന്ദം: അകറ്റാം അർബുദം" പദ്ധതിയുടെ ഭാഗമായി
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ കമ്യൂണിറ്റ് മെഡിസിൻ ,ഓങ്കോളജി വിഭാഗങ്ങളും , തൃശൂർ ദയ ആശുപത്രിയും സംയുക്ത മായുള്ള "ഐ കാൻ അലേർട്ട് ആൻഡ് അലൈവ് "എന്ന കാൻസർ കെയർ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസുവിൻ്റെ അധ്യക്ഷതയിൽ പഞ്ചയാത്ത് ഹാളിൽ യോഗം ചേർന്നു . പഞ്ചായത്തിലെ മുഴുവൻ വീടുകളെയും ഉൾപ്പെടുത്തി 3 ഘട്ടങ്ങളിലായി ഗാർഹിക സർവ്വേ , വൈദ്യ പരിശോധന കാൻസർ ചികിത്സ ഉൾപ്പെട്ട ഈ പദ്ധതിയുടെ ആദ്യ ഘട്ടമായ ഗാർഹിക സർവേ ജുലായ് 31ന് പൂർത്തിയാക്കുമെന്നും , അതിനായി സന്നദ്ധ സംഘടനകൾ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ , ക്ലബ്ബുകൾ , സി എസ് എസ് ന്റെ പ്രവർത്തകർ, അംഗണവാടി , ആശാ , കുടുംബശ്രീ പ്രവർത്തകർ സ്വമേധയാ പ്രവർത്തിക്കു ന്നതിന് സന്നദ്ധരായവർ ,
എം ടി എം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലെയും പ്രവർത്തകരെ പ്രയോജനപ്പെടുത്തുമെന്നും പ്രസിഡൻ്റ് പറഞ്ഞു. പദ്ധതിയുടെ പ്രചാരണത്തിനായി വെളിയങ്കോട് പഞ്ചായത്തിന്റെ ലോഗോ പ്രസിഡന്റ് പ്രകാശനം ചെയ്തു. പദ്ധതിയെ സംബന്ധിച്ച് ദയ ഹോസ്പിറ്റൽ പ്രതിനിധികളായ
ഡോ. ബ്രഹ്മപുത്രൻ , അബ്ദുൽ ബഷീർ , എം.ടി. എം കോളേജ് ലൈബ്രറേറിയൻ ഫൈസൽ ബാവ തുടങ്ങിയവർ വിശദീകരിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാമാ രായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , മെമ്പർ ഹുസൈൻ പാടത്തകായിൽ തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് സ്വാഗതവും , പഞ്ചായത്ത് സെക്രട്ടറി എസ് മനോജ് നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments