മൈത്രി വായനശാല 'വായന വസന്തം' സംഘടിപ്പിച്ചു
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി "വായന വസന്തം" സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി. രാമകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കുന്നതിൽ 'വായന വസന്തം' മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്ന് വി. രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മനസ്സിലെ വായനയിൽ നിന്നാണ് ഇതിന്റെ തുടക്കം. യുവാക്കൾ, വനിതകൾ, വയോജനങ്ങൾ എന്നിവർ ഉൾപ്പെടെ എല്ലാവരും വായനയുടെ പ്രാധാന്യം ഉൾക്കൊള്ളണം. അതിലൂടെ മാത്രമേ പുതിയ ആശയങ്ങളും അറിവുകളും സ്വായത്തമാക്കാൻ സാധിക്കുകയുള്ളൂ. ലൈബ്രറി സന്ദർശനം ഇതിന് നല്ലൊരു മാർഗ്ഗമാണെന്നും, വായനയും കുട്ടികളിലെ സർഗ്ഗാത്മകതയും പരിപോഷിപ്പിക്കാൻ ഇത് സഹായിക്കുമെന്നും രാമകൃഷ്ണൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
വായനശാല വൈസ് പ്രസിഡന്റ് എ.ടി. അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് വഹാബ് മലയംകുളം സ്വാഗതം പറഞ്ഞു. എൽ.പി., യു.പി., എച്ച്.എസ്. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടന്നു. വായനശാല എക്സിക്യൂട്ടീവ് ബൽക്കീസ് നസീർ, ലൈബ്രറിയൻ സബിത, സി.ടി. സലീം തുടങ്ങിയവർ മത്സരങ്ങൾ ഏകോപിപ്പിച്ചു.
വായനശാല എക്സിക്യൂട്ടീവ് ജാസ്മിൻ ആരിഫ്, പ്രവർത്തക സമിതി അംഗങ്ങളായ അഷ്‌റഫ് പൂച്ചാമം, ഉണ്ണി മാനേരി, വനിതാ വേദി സെക്രട്ടറി റഷിദ എന്നിവരും സന്നിഹിതരായിരുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത നിറഞ്ഞ സദസ്സിൽ വായനശാല വനിതാ വേദി പ്രസിഡന്റ് ആരിഫ മുഹമ്മദ് നന്ദി പറഞ്ഞു.
ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ജൂൺ 5 ബഷീർ അനുസ്മരണ ദിനത്തിൽ വിതരണം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments