എസ്.എസ്.എഫ് എരമംഗലം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
കലയെന്നും മനുഷ്യ മൂല്യങ്ങൾക്കും സാമൂഹിക മുന്നേറ്റങ്ങൾക്കും വലിയ വിപ്ലവങ്ങൾ തീർക്കാൻ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം പോലെ മനുഷ്യർ സ്വായത്തമാക്കേണ്ടതാണ് കഴിവുകളെ പരിപോഷിപ്പിക്കുക എന്നത്. ധാർമ്മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ ധാർമ്മിക വിപ്ലവം സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് SSF നടത്തിക്കൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങൾ ലോകം കണ്ടറിഞ്ഞതാണ്.32 വർഷങ്ങളോളമായി SSF സാഹിത്യോത്സവ് എന്ന പേരിൽ കലയെ ആഘോഷിക്കുക്കയാണ്.
ജൂൺ 21,22 ദിവസങ്ങളിലായി എരമംഗലം ALP സ്കൂളിൽ വച്ച് നടന്ന കലാമാമാങ്കത്തിൽ പ്രദേശവാസികളായ നൂറിൽപരം മത്സരാർത്ഥികൾ പങ്കെടുക്കുകയും നൂറിൽപരം മത്സരങ്ങൾ നടത്തുകയും ചെയ്ത SSF എരമംഗലം സെക്ടർ സാഹിത്യോത്സവിന്റെ സമാപന ദിവസമായ ജൂൺ 22 ന് പ്രൗഢഗംഭീര സമാപനം ഒരുക്കി. SSF എരമംഗലം സെക്ടർ ജനറൽ സെക്രട്ടറി ജാബിർ മുസ്ലിയാർ എരമംഗലം സ്വാഗതമാശംസിച്ചു പ്രസിഡൻറ് സിനാൻ അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. SSF പൊന്നാനി ഡിവിഷൻ പ്രസിഡൻറ് ഷെഫീഖ് അഹ്സനി അയിരൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രമേയ പ്രഭാഷണം SSF മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ഫളിൽ അഹ്സനി വെട്ടിച്ചിറ നിർവഹിച്ചു.ബക്കർ മണ്ണൂരയിൽ അഷ്കർ പാടിയോടത്ത് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. SSF പൊന്നാനി ഡിവിഷൻ ഫിന: സെക്രട്ടറി അഡ്വ: മുർഷിദ് എരമംഗലം മത്സര വിജയികളെ പ്രഖ്യാപിച്ചു ചേരിക്കല്ല് യൂണിറ്റ്, താഴത്തേൽപടി യൂണിറ്റ്, പുഴക്കര യൂണിറ്റ് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്വാലിഹ് പുഴക്കര നന്ദി ആശംസിച്ച് സമാപനം കുറിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments