കണ്ണേങ്കാവ് വെടിക്കെട്ട് ഗംഭീരമാകും ; തയാറെടുപ്പുകൾക്ക് തുടക്കമായി
2026 ലെ എരമംഗലം കണ്ണേങ്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ട് കുംഭഭരണി ജനകീയ വെടിക്കെട്ട് കമ്മറ്റിയുടെ തയാറെടുപ്പുകൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഒരുക്കിയ സമ്മാന കൂപ്പൺ ചെയർമാൻ കിളിയിൽ സക്കീറിന് തട്ടകത്ത് രാഘവൻ നൽകി തുടക്കമായി. കൺവീനർ എൻ. അബു , കണ്ണാത്ത് ബാബു , കരീം, അബൂബകർ ടി. വടാശേരി സന്ദീപ് , അനിരുദ്ധൻ, തമ്പാത്ത് ഉണ്ണി, ഷനോജ് , ജോഷി , ഉണ്ണികൃഷ്ണൻ , ദിനേഷ് , നിസാർ തുടങ്ങിയവർ പങ്കെടുത്തു. ജനകീയ വെടിക്കെട്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷവും കുംഭഭരണി ദിവസം വെടിക്കെട്ട് നടന്നിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments