Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചികിത്സാ സഹായം കൈമാറി; തിരംഗ സാംസ്കാരിക വേദി മാതൃകയായി


ചികിത്സാ സഹായം കൈമാറി; തിരംഗ സാംസ്കാരിക വേദി മാതൃകയായി

എരമംഗലം: എരമംഗലം നാക്കോല സ്വദേശിയുടെ വാൽവ് മാറ്റിവെക്കാനുള്ള അടിയന്തര ശസ്ത്രക്രിയക്കായി തിരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.

ധനസഹായ സമിതി ചെയർമാനും കെ.പി.സി.സി. അംഗവുമായ ഷാജി കാളിയത്തേലിനാണ് തുക കൈമാറിയത്.
എരമംഗലത്തെ വ്യാപാരികളിൽ നിന്നും നാട്ടുകാരിൽ നിന്നും സുമനസ്സുകളിൽ നിന്നും സ്വരൂപിച്ച ഈ തുക, പ്രഗിലേഷ് ശോഭ രചിച്ച "നാട്ടിടവഴികളിലൂടെ" എന്ന കഥാസമാഹാരം പുസ്തക ചലഞ്ചിന്റെ ഭാഗമായി വിറ്റഴിച്ചതിലൂടെയാണ് സമാഹരിച്ചത്.


പ്രഗിലേഷ് ശോഭ, നവാസ് സെൻസിക്, അഷ്റഫ് വി.കെ.എം., ഷംസുദ്ധീൻ ചന്ദനത്ത്, രാം കുമാർ, പ്രകാശൻ, അഫ്സാർ എന്നിവർ ചേർന്നാണ് ചികിത്സാ സഹായം കൈമാറിയത്.

മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃകയായി തിരംഗ സാംസ്കാരിക വേദിയുടെ ഈ പ്രവർത്തനം ശ്രദ്ധേയമായി. ഈ സഹായം രോഗിയുടെ ചികിത്സയ്ക്ക് വലിയ പിന്തുണയാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments