തണൽ വളണ്ടിയർമാർ സാന്ത്വന പരിചരണത്തിന്: പരിശീലന ക്ലാസ്സ് നടത്തി.
സാന്ത്വന പരിചരണ രംഗത്തേക്ക് വരുന്ന തണൽവളണ്ടിയർമാർക്ക് പാലിയേറ്റീവ് മേഖലയിൽ പരിശീലന ക്ലാസ്സ് നടത്തി. തണൽ വെൽഫയർ സൊസൈറ്റിയും കരുണ പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സംയുക്തമായി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ്സ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡൻ്റ് ടി. അബ്ദു അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണവും സമൂഹവും എന്ന വിഷയത്തിൽ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ റഷീദ് മാറഞ്ചേരി ക്ലാസ്സെടുത്തു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീനാ മുഹമ്മദലി, വനിതാ വളണ്ടിയർ വിംഗ് ക്യാപ്റ്റൻ നദീറാ ബാബു ,പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോർഡിനേറ്റർ പി. ഇബ്രാഹിംകുട്ടി, റഷീദ കാഞ്ഞിരമുക്ക് എന്നിവർ പ്രസംഗിച്ചു.
തണൽ സുരക്ഷാ പദ്ധതിയിൽ രോഗ ചികിത്സക്കും മരണാനന്തര സഹായത്തിനുമുള്ള ഫണ്ടുകൾ കരുണ പ്രസിഡൻ്റ് ടി. അബ്ദു കൈമാറി. തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും കബീർ അമ്പാരത്ത് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments